ചെരിയാല രാജനെ അനുസ്മരിച്ചു

കൊയിലാണ്ടി: ചെരിയാല രാജനെ അനുസ്മരിച്ചു. സാമൂഹ്യ പ്രവർത്തകനും, പന്തലായനിയിലെ കലാസാംസ്ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവും, ഇടതുപക്ഷ സഹയാത്രികനുമായിരുന്ന ചെരിയാല രാജൻ്റെ നാലാം ചരമ വാർഷികം ആചരിച്ചു. യുവജന ലൈബ്രറിയുടെ നേതൃത്വത്തിൽ അദ്ധേഹത്തിൻ്റെ സ്വവസതിയിൽ ഒരുക്കിയ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തിയശേഷം നടന്ന അനുസ്മരണ പരിപാടി സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടരി ടി.കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മുൻ നഗരസഭ കൌൺസിലർ എം. നാരായണൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ മുഖ്യ പ്രഭാഷണം നടത്തി. എം.വി. ബാലൻ, സി.കെ. ആനന്ദൻ, ചന്ദ്രദാസ്, വി.കെ. രേഖ, എം. സുധീഷ്, എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു.

ലൈബ്രറി സെക്രട്ടറി അനീഷ് കെ. സ്വാഗതവും എം.എം. ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. അനുസ്മരണ പരിപാടിയിൽ രാജൻ്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപേർ പങ്കടുത്തു.

