മേപ്പയ്യൂരിൽ സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു

മേപ്പയ്യൂരിൽ സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു.. ജില്ലാ വ്യവസായ കേന്ദ്രം, വ്യവസായ വാണിജ്യ വകുപ്പ്, താലൂക്ക് വ്യവസായ ഓഫീസ്, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി മേപ്പയ്യൂരിൽ സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു. എന്റെ സംരഭം നാടിന്റെ അഭിമാനം എന്നതാണ് പദ്ധതി. ശില്പശാലയുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ നിർവ്വഹിച്ചു.

ആരോഗ്യം – വിദ്യാഭ്യാസ. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ആദ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ.എം. പ്രസീത, വി.പി. ബിജു, സെക്രട്ടറി അനിൽകുമാർ, സ്റ്റേറ്റ് ബേങ്ക് മാനേജർ എസ്. സുദ്ദീ പ്, മേലടി ബ്ലോക്ക് എഫ്.എൽ.സി.ടി. മുകുന്ദൻ, ടൗൺ ബേക്ക് സെക്രട്ടറി ബിജു, പഞ്ചായത്ത് ഇ.ഡി. ഇ അദിൻ രാജ് എന്നിവർ സംസാരിച്ചു.
