പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ വായനോത്സവം സംഘടിപ്പിച്ചു

പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളും മലയാള മനോരമയും വായനോത്സവം സംഘടിപ്പിച്ചു. ആനുകാലിക വാർത്തകളെ സംബന്ധിച്ച് നടത്തിയ ക്വിസ് മത്സരം സ്കൂൾ പ്രിൻസിപ്പാൾ എൻ. കെ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ പവിത്ര എസ് എ ഒന്നാം സ്ഥാനവും, മുഹമ്മദ് സിനാൻ എസ്. കെ രണ്ടാം സ്ഥാനവും, ശ്രേയ എസ്. ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അധ്യാപകരായ പി. ജി. ചിത്രേഷ്, എസ്. ആർ. ജയ്കിഷ്, ടി. സി. പ്രവീണ, കൊയിലാണ്ടി മനോരമ ബ്യൂറോ റിപ്പോർട്ടർ മുരളി എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. മലയാള മനോരമ സ്‌റ്റുഡന്റ് റിലേഷൻ ഓപ്പറേറ്റർ പി. ശ്രീലക്ഷമി, വിശാൽ, യാദവ്, ആൽബിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
