KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ടൗണിൽ ദേശീയ പാതയിൽ തെക്ക് ഭാഗം മീത്തലാക്കണ്ടി കോപ്ലക്സ് മുൻ വശം റോഡുകൾ പൊട്ടി പൊളിഞ്ഞതും ഫുഡ്‌ പാത്ത് കാര്യക്ഷമത ഇല്ലാത്തതും കാരണം അവിടെ കച്ചവടം ചെയ്യന്ന വ്യാപാരികൾ വർഷങ്ങായി ഏറെ ദുരിതം അനുഭവിക്കുന്നു. അതിലുപരി വാഹനയാത്ര, ഇരുചക്ര വാഹനയാത്ര, കാൽ നട എന്നിവ വളരെ ദുഷ്‌കരമാണ്.
ആയതിനാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ബഹു എം എൽ എക്ക് നിവേദനം നൽകി. കെ എം എ പ്രസിഡണ്ട്
കെ കെ നിയാസ് നിവേദനം കൈമാറി. കെ പി രാജേഷ്, അശോകൻ, ആതിര, സുരേഷ് ബാബു,  ഇസ്മായിൽ, സമദ് ബാദുഷ മുഹമ്മദ്‌, മഹേഷ്‌ എന്നിവർ പങ്കെടുത്തു.
Share news