KOYILANDY DIARY.COM

The Perfect News Portal

തട്ടിക്കൊണ്ടുപോയ ആറ്‌ വയസുകാരിയെ കൈമാറിയെന്ന്‌ അസ്‌ഫാഖ്‌; രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ

ആലുവ: തായ്‌ക്കാട്ടുകരയിൽനിന്ന്‌ തട്ടിക്കൊണ്ടുപോയ ആറ്‌ വയസുകാരിയെ കണ്ടെത്താനായില്ല. കുട്ടിയെ സുഹൃത്ത്‌ മുഖേന സക്കീർ എന്നയാൾക്ക്‌ കൈമാറിയെന്ന്‌ പിടിയിലായ ബിഹാർ സ്വദേശി അസ്‌ഫാഖ്‌ പൊലീസിനോട്‌ പറഞ്ഞു. അസഫാക്കിന്റെ രണ്ടു സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെയും ചോദ്യം ചെയ്‌തു വരികയാണ്.

മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെ (6) ആണ് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കാനെത്തിയ ആളാണ്  അസ്‌ഫാഖ്‌ ആലം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരസ്‌പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്. ലഹരിക്കടിമയാണെന്നു സംശയമുള്ളതായി പൊലീസ് പറയുന്നു.

 

Share news