കരണ്ടിൻ്റെ ഒളിച്ചോട്ടം.. കൊയിലാണ്ടി KSEB നന്നാവില്ലെ..?.
കരണ്ടിൻ്റെ ഒളിച്ചോട്ടം.. കൊയിലാണ്ടി KSEB നന്നാവില്ലെ..?. ഷോക്കടിപ്പിക്കുന്ന ബില്ല് സഹിക്കാം.. കരണ്ടില്ലാതെ എന്തിന് വാടക കൊടുക്കണം..?. കൊയിലാണ്ടിയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ട അവസ്ഥ. ഗാർഹിക ഉപഭോക്താക്കൾക്ക് തീരാദുരിതം.. ദുരിതക്കയത്തിലായിട്ട് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ജീവനക്കാർക്ക് ഓഫീസും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിച്ചതല്ലാതെ വൈദ്യുതി വിതരണത്തിൻ്റെ കാര്യത്തിൽ ഇപ്പോഴും കൊയിലാണ്ടി 25 വർഷം മുമ്പത്തെ അവസ്ഥയിലാണുള്ളത്. പുതിയ കണക്ഷന് അപേക്ഷിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ കണക്ഷൻ കൊടുക്കുന്നുണ്ട് പക്ഷെ കരണ്ട് വേണ്ടെ ?..
അപ്രഖ്യാപിത കരണ്ട് കട്ട് കാരണം ഒരു ദിവസം അഞ്ചും ആറും മണിക്കൂറാണ് കൊയിലാണ്ടിക്കാർ ദുരിതംപേറുന്നുത്. ഇപ്പോൾ മുന്നറിയിപ്പില്ലാതെയാണ് കരണ്ട് പോകുന്നത്. സാധാരണ SMS അയച്ച് മുന്നറിയിപ്പ് തരുന്നുഎന്ന് മാത്രം ഇപ്പോൾ SMS അയക്കാതെയാണ് നാട് കൂരിരുട്ടിലാകുന്നത്. ഇതോടെ കച്ചവട സ്ഥാപനങ്ങൾ അടച്ചിടണ്ട അവസ്ഥയാണുള്ളത്. ഹോട്ടലുകൾ, കൂൾബാറുകൾ, അക്ഷയ സെൻ്റർ, മറ്റ് ഓൾലൈൻ സ്ഥാപനങ്ങൾ, സാധനങ്ങൾ ഫ്രീസ് ചെയ്ത് വെക്കേണ്ട മറ്റ് നിരവധി സ്ഥാപനങ്ങൾ, ടൈലറിംഗ് സെൻ്ററുകൾ, വെജിറ്റബിൾ, ഫ്ടൂട്സ് ഇത്തരം നൂറുകണക്കിന് സ്ഥപനങ്ങളാണ് കൊയിലാണ്ടിയിൽ കരണ്ട്കട്ടോടെ നിശ്ചലമാകുന്നത്.

ഏറ്റവും പ്രധാനമായും കച്ചവട സ്ഥാപനങ്ങൾ തുറന്ന് നിമിഷനേരംകൊണ്ട് കരണ്ട് പോകുന്നത്കൊണ്ട് മുതലാളിമാരും തൊഴിലാളികളും കരണ്ട് വരുന്ന് ഊഴവും കാത്ത് നിൽക്കും. ഒരു പണിയും നടക്കാത്ത് അവസ്ഥ എന്നതാണ് വസ്തുത. തണുപ്പിച്ച് വെച്ച ഐസ്ക്രീ, മത്സ്യം, ഹോട്ടൽ ഭക്ഷണം ഉൾപ്പെടെ നിരവധി ഭക്ഷ്യ സാധനങ്ങൾ വലിച്ചെറിയേണ്ട അവസ്ഥ. എന്നാലോ കരണ്ട് വന്നാലും ഇല്ലെങ്കിലും വൈകുന്നേരമാകുമ്പോഴേക്കും തൊഴിലാളികൾക്ക് കൂലി കൊടുക്കണം. എവിടെ നിന്ന് എടുത്ത്കൊടുക്കും..? ഇത് കെ.എസ്.ഇ.ബി കൊടുക്കുമോ.. ഈച്ചയെ ആട്ടിയിരിക്കുന്ന കച്ചവടക്കാരന് കൂലികൊടുക്കാൻ പണമില്ലാതെ നട്ടംതിരിയുകയാണ്.

വൈകീട്ട് കടപൂട്ടി വീട്ടിലേക്ക് പോകുന്ന ഓരോ മനുഷ്യനെയും കാത്ത് പ്രതീക്ഷയോടെ നിൽക്കുന്ന കുടുംബങ്ങളുടെ മുമ്പിൽ കൂപ്പുകൈയ്യോടെ നിൽക്കേണ്ട ഗതികേടിലാണ് സ്ഥാപന ഉടമകളും തൊഴിലാളികളും.. ഇനി പൂട്ടിയിട്ടാൽ ഇതിലും ലാഭം വേറെയില്ല എന്നാണ് കച്ചവടക്കാർ പറയുന്നത്.. കൈയ്യിൽ നിന്ന് കൂലി കോടുക്കേണ്ടല്ലൊ.. പ്രകൃതിക്ഷോഭമാണ് ഇപ്പോൾ കെഎസ്ഇബി പറയുന്ന പ്രധാന കാരണം. ഇതിൽ വസ്തുത ഉണ്ടെങ്കിലും എല്ലാ കാലത്തും പ്രകൃതിക്ഷോഭമോ ?.. അതാണ് നാട്ടുകാർ ചോദിക്കുന്നത്. ലൈനിൽ ഒരു മേജർ തകരാർ സംഭവിച്ചാൽ ആ ചെറിയ ഭാഗം കട്ട് ചെയ്ത് പകരം താൽക്കാലിക സംവിധാനം ഒരുക്കാൻ കഴിയുമെങ്കിലും അതിന് കെ.എസ്.ഇ.ബി.ബി തയ്യാറാകാത്തതാണ് ഇത്രവലിയ രൂക്ഷതയിലേക്ക് കൊയിലാണ്ടി പോകുന്നത്. അതിന് ചിലപ്പോൾ അധികനേരം പണി എടുക്കേണ്ടിവരും എന്നതാണോ ജീവനക്കാരെ പിറകോട്ടടിപ്പിക്കുന്നത്.

താലൂക്ക് ആസ്ഥാനമായ കൊയിലാണ്ടി പട്ടണത്തിൽ കരണ്ട് പോയാൽ ആയിരക്കണക്കിനാളുകളാണ് ദിവസവും നെട്ടോട്ടമോടുന്നത്. സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും കിട്ടണമെങ്കിൽ ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലുമെത്തിയാൽ കരണ്ട് ഉണ്ടാകില്ല. ഒരു ഫോട്ടോ സ്റ്റാറ്റ് പോലൂം എടുക്കാനാകില്ല. തിരികെ പോകുന്ന വഴിക്ക് ഒരു ജ്യൂസ് കുടിച്ച് നാട്ടിലേക്ക് മടങ്ങാം എന്ന് വെച്ച് കടയിൽ കയറിയാൽ കറണ്ടില്ലാത്തത്കൊണ്ട് അതും കിട്ടില്ല. എന്ന് തീരും ഈ ശാപം ?.. KSEB മറുപടി പറഞ്ഞേ മതിയാകൂ.. പുതിയ സബ്ബ് സ്റ്റേഷൻ്റെ പ്രവർത്തി ആരംഭിക്കാൻ എന്താണ് തടസ്സം..
