യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിന് മുന്നില്‍ പോലീസിന് നേരെ കല്ലും വടിയുമെറിഞ്ഞ് പ്രകോപനമുണ്ടാക്കിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
ഇതോടെ പ്വ്രര്‍ത്തകര്‍ കല്ലും ചീമ്മുട്ടയേറും വലിച്ചെറിഞ്ഞതോടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.യൂത്ത് കോണ്‍ഗ്രസുകാര്‍ നിരാഹാര സമരം നടത്തുന്ന സമര പന്തലിലേക്കും കണ്ണീര്‍വാതകം എത്തിയെന്നാരോപിച്ച് നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി.

കണ്ണീര്‍വാതക പ്രയോഗത്തെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡീന്‍ കുര്യാക്കോസിനേയും സിആര്‍ മഹേഷിനേയുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഈ സമയം കെപിസിസി പ്രസിഡന്റ് വി എം സുധീരനും സമരപന്തലിലുണ്ടായിരുന്നു. ഇത്തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് സമരത്തെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും സമരം ശക്തമാക്കുമെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം പല ജില്ലകളിലും യൂത്ത് കോണ്‍ഗ്രസുകാര്‍ സമരത്തിന്റെ മറവില്‍ അഴിഞ്ഞാടി. കൊച്ചിയില്‍ പൊലീസിനുനേരെ വടിയുമായാണ് പ്രവര്‍ത്തകര്‍ പാഞ്ഞടുത്തത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

