കലയും സാഹിത്യവും സാമൂഹിക പ്രതികരണങ്ങളാവണമെന്ന് മാപ്പിള കലാ അക്കാദമി
പേരാമ്പ്ര: കേരള മാപ്പിളകലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ പ്രതിനിധി സംഗമം സംഘടിപ്പിച്ചു.. കലയും സാഹിത്യവും സാമുഹിക പ്രശ്നങ്ങളോടുള്ള പ്രതികരണമാകണമെന്ന് സംഗമം ആവസ്യപ്പെട്ടു. പേരാമ്പ്ര വ്യാപാര ഭവനിൽ നടന്ന സംഗമം ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആവിഷ്കാര സ്വാതന്ത്ര്യത്തിൻമേലുള്ള കടന്ന് കയറ്റം പ്രതിരോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാപ്പിള കലകൾ തനത് രൂപത്തിൽ നിലനിർത്താനും എല്ലാവർക്കും ആസ്വദിക്കാൻ കഴിയണമെന്നും പ്രതിനിധികൾ പറഞ്ഞു.

ജില്ലാ സെക്രട്ടറി വി എം അഷ്റഫ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാൻ മണ്ണാറത്ത് പദ്ധതി വിശദീകരണവും സി ടി മുഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണവും നടത്തി. എൻ.കെ. മുസ്തഫ സ്വാഗതവും കെ. കെ. അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു.

എം.സി. മജീദ്, മുഹമ്മദ് മാസ്റ്റർ, ഷംസുദ്ദീൻ മർഹബ, മുജീബ് കോമത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : കെ.കെ.അബൂബക്കർ മാസ്റ്റർ പ്രസിഡണ്ട്), മുഹമ്മദ് മാസ്റ്റർ ഉള്ള്യേരി, ഹസ്സൻ പാതിരിയാട്ട്, ഷംസുദ്ദീൻ മർഹബ (വൈസ് പ്രസിഡണ്ടുമാർ), എൻ.കെ മുസ്തഫ. (ജന. സെക്രട്ടറി), മുജീബ് കോമത്ത്, കെ. മുനീർ മാസ്റ്റർ. എൻ.കെ. കുഞ്ഞി മുഹമ്മദ് (സെക്രട്ടറിമാർ), എം.സി മജീദ് കച്ചിൻസ് ( ട്രഷറർ).

വനിത വിംഗ്. ഷർമിന കോമത്ത് (ചെയർമാൻ) സൽമ എൻ.കെ. (കൺവീനർ) ഇശൽ കൂട്ടം – അഫ്ലഹ്. പാറക്കടവ് (ചെയർമാൻ), നൗഫൽ പി (കൺവീനർ), സി. ടി. മുഹമ്മദ് സി.എച്ച് ഇബ്രാഹിം കുട്ടി എ. കെ. തറുവയ്ഹാജി റഷീദ് മലപ്പാടി ഫിലിപ്സ് മൂസ്സ ഹാജി
(രക്ഷാധികാരികൾ).
