ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ മണിപ്പൂർ കലാപത്തിനെതിരെ പ്രതിഷേധിച്ചു

ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ മണിപ്പൂർ കലാപത്തിനെതിരെ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കലാപത്തിനിരയായ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ നിസ്സംഗതക്കെതിരെ പ്രതിഷേധിച്ചു കൊണ്ടും ആം ആദ്മി പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നടത്തിയ സംഗമം ജില്ലാ കൗൺസിൽ അംഗം രത്നാകരൻ തൂവയിൽ ഉദ്ഘാടനം ചെയ്തു.

സയ്യിദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ ഉണ്ണികൃഷ്ണൻ തിരൂളി, ഷമീർ കെ. എം എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. പ്രദീപ് ടി സ്വാഗതവും റിയാസ് അബൂബക്കർ നന്ദിയും പറഞ്ഞു.

