KOYILANDY DIARY.COM

The Perfect News Portal

മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ താലൂക്കാശുപത്രിയുടെ മെൻസ്ട്രൽ കപ്പ് വിതരണം എംഎൽഎ കാനത്തിൽ ജമീല നിർവ്വഹിച്ചു. ചെയർപേഴ്സൺ കെ പി സുധ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ വിപിന, ICDS സൂപ്പർവൈസർ സബിത എന്നിവർ എം.എൽ.എ. യിൽ നിന്നും കപ്പ് ഏറ്റുവാങ്ങി.
താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. വിനോദ്, ഗൈനക്കോളജി ഡോ. രാജശ്രീ, കുടുംബശ്രീ- ഹരിത കർമ്മസേന, ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി സ്വാഗതം പറഞ്ഞു.
Share news