KOYILANDY DIARY.COM

The Perfect News Portal

നന്തി ആശാനികേതൻ സന്ദർശിച്ചു.

ചിങ്ങപുരം സി.കെ.ജി.എം.എച്ച്.എസ്.എസ്, എൻ എസ് എസ് വളണ്ടിയർമാർ നന്തി ആശാനികേതൻ സന്ദർശിച്ചു. ഒരു ദിവസം അദ്ധ്യാപകരും 50 ഓളം എൻ എസ്.എസ്. വളണ്ടിയർമാരും അവരുടെ കൂടെ ചിലവഴിച്ചു. പ്രസ്തുത സ്ഥാപനത്തിലെ ഭിന്നശേഷി വിദ്യാർത്ഥികളും സ്റ്റാഫംഗങ്ങളും ചേർന്ന് വ്യത്യസ്തങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചത് വേറിട്ട ഒരു അനുഭവം നൽകി.
സ്കൂളിന്റെ വകയായി ഒരു നിശ്ചിത തുക ധനസഹായം ആശാനികേതൻ കോഡിനേറ്റർ സന്തോഷ് കുമാറിന് കൈമാറി. അദ്ധ്യാപകരും, വിദ്യാർത്ഥികളും അവിടുത്തെ വിദ്യാർത്ഥികൾ നിർമ്മിച്ച  വിവിധങ്ങളായ ഉൽപന്നങ്ങൾ വാങ്ങി സഹായിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അനിൽ കുമാർ സി.വി. അദ്ധ്യക്ഷത വഹിച്ചു.
അദ്ധ്യാപകരായ വിപിൻ കുമാർ പി.പി, മഞ്ജുഷ ഐ.വി, ജഷിത സി. ജെ.  എൻ.എസ്.എസ് ബോയ്സ് ലീഡർ നിവേദ് ഗോപി എന്നിവർ സംസാരിച്ചു. എൻ .എസ്.എസ്. ഗേൾസ് ലീഡർ ഗോപിക നന്ദി പറഞ്ഞു.
Share news