KOYILANDY DIARY.COM

The Perfect News Portal

കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

കോഴിക്കോട്: കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ്ബിന്റെ 2023-24 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുകുമാർ. പി. ഇ (പ്രസിഡണ്ട്), അഡ്വ. രതീഷ് ലാൽ (സെക്രട്ടറി), പ്രദീപ്‌. സി. എം (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.  ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് കാലിക്കറ്റ്‌ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ വെച്ചു നടന്നു. സുരേഷ്. പി. കെ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മുൻ പ്രൊ. വൈസ് ചാൻസലർ ഡോ. പി. മോഹനൻ മുഖ്യാതിഥിയായിരുന്നു. പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ശ്രീധരൻ നമ്പ്യാർ, ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോർഡിനേറ്റർ ഉദയഭാനു സി. എം, അസിസ്റ്റന്റ് ഗവർണർ അഡ്വ. അച്യുതൻ, മുൻ സെക്രട്ടറി അഷ്‌റഫ്‌ഖാൻ, മണികണ്ഠൻ. കെ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത് ബാബു, ജോസ് കണ്ടോത്, രഞ്ജീവ് കുറുപ്പ്, സവീഷ്. പി. കെ,   എന്നിവർ സംസാരിച്ചു.
സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി തയ്യൽ മെഷീൻ വിതരണം ചെയ്തു. കൂടാതെ സ്പർശം പാലിയേറ്റീവ് കെയർ പുറക്കട്ടിരിക്ക് വീൽചെയർ, കാപ്പാട് കനിവ് സ്നേഹതീരം വൃദ്ധസദനത്തിലേക്കു പുതപ്പുകൾ, ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമിലേക്ക് സ്പോർട്സ് ഉപകരണങ്ങൾ, കന്നുർ ഗവ. യൂ. പി സ്കൂൾ  ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു. പുതിയ മെമ്പർമാർക്കുള്ള അംഗത്വം അസിസ്റ്റന്റ് ഗവർണർ അഡ്വ. അച്യുതൻ കൈമാറി. മുൻ പ്രസിഡണ്ട് അഡ്വ.  ജയപ്രശാന്ത് ബാബു സ്വാഗതവും, സെക്രട്ടറി അഡ്വ. രതീഷ് ലാൽ നന്ദിയും പറഞ്ഞു.
Share news