കെഎസ്ആർടിസി ബസ്സിൽ സ്കൂട്ടർ ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

തൃശൂർ: കെഎസ്ആർടിസി ബസ്സിൽ സ്കൂട്ടർ ഇടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. ആളൂർ അരീക്കാടൻ വീട്ടിൽ ബാബു മകൾ ഐശ്വര്യ (24) ആണ് മരിച്ചത്. രാവിലെ എട്ടോടെ ആളൂർ മേൽപ്പാലത്തിന് താഴെയായിരുന്നു അപകടം.

മാളയിൽ നിന്ന് ആളൂരിലേക്ക് വരികയായിരുന്ന ബസ്സിൽ, ഇതേ ദിശയിൽ വന്നിരുന്ന ഐശ്വര്യയുടെ അമ്മ ജിൻസി ഓടിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാളയിൽ ബിഎഡ് വിദ്യാർത്ഥിനിയാണ് ഐശ്വര്യ. അമ്മ ജിൻസി പരിക്കുകളോടെ ചികിൽസയിലാണ്. ആളൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

