KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ആർട്സ് കോളേജിന് കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ലഭിച്ചു

കൊയിലാണ്ടിക്ക് അഭിമാനമായി കൊയിലാണ്ടി ആർട്സ് കോളേജിന് കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ലഭിച്ചു. ഇതോടെ കൊയിലാണ്ടി ആർട്സ് & സയൻസ് കോളേജിൽ ഈ അധ്യായന വർഷത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കും. BBA,B.Com, BA Malayalam, BA English എന്നീ വിഭാഗങ്ങളിലേക്ക് ആയിരിക്കും ആദ്യവർഷം അഡ്മിഷൻ നൽകുകയെന്ന് മാനേജ്മെൻ്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ അധ്യായന വർഷം കൊയിലാണ്ടി M.M street ലെ കെട്ടിടത്തിലാവും താൽക്കാലികമായി പ്രവർത്തനം ആരംഭിക്കുകയെന്നും മാനേജ്മെൻ്റ്.
വിദ്യാഭ്യാസ മേഖലയിൽ നാലു പതിറ്റാണ്ട് പിന്നിടുന്ന ആർട്സ് കോളേജ് കൊയിലാണ്ടിയുടെ മാനേജ്മെൻറ് ആരംഭിക്കുന്ന പുതിയ കോളേജിനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷൻ ലഭിച്ചിരിക്കുന്നത്. അനന്തലക്ഷ്മി എജുക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ കൊയിലാണ്ടി ആർട്സ് & സയൻസ് കോളേജ് എന്നായിരിക്കും പുതിയ കോളേജിൻറെ പേര്. ഈ അധ്യായന വർഷം തന്നെ കോളേജിലേക്ക് വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകാൻ സാധിക്കും എന്ന് ട്രസ്റ്റ് ചെയർമാൻ മനോജ് കുമാർ പി.വി പത്രസമ്മേളനത്തിൽ അറിയിച്ചു.
അത്യാധുനിക സജ്ജീകരണങ്ങളോടെ വിശാലമായ ക്യാമ്പസ് ആരംഭിക്കുന്നതിനായി ഉള്ള്യേരി ആനവാതിൽ വാങ്ങിയ 6 ഏക്കർ സ്ഥലത്ത് കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ പ്രാരംഭഘട്ട നടപടികളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്ന് കോളേജ് അധികൃതർ അറിയിച്ചു. കൊയിലാണ്ടി ഗാമ (തക്കാര) ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ മനോജ് കുമാർ പി.വി, സെക്രട്ടറി അശ്വിൻ മനോജ്, പ്രിൻസിപ്പൽ ഷിജ ആർ.പി എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 9846056638, 8075031668 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് മാനേജ് മെൻ്റ് അറിയിച്ചു.
Share news