KOYILANDY DIARY

The Perfect News Portal

നിങ്ങളുടെ കാര്‍പോര്‍ച്ച്‌ കിഴക്കോട്ടോ അതോ വടക്കോട്ടോ; വാസ്തുപ്രകാരം ഏതാണുചിതം?

വീടു പണിയുമായി ബന്ധപ്പെട്ട് പണ്ടുമുതല്‍ക്കെ കേള്‍ക്കുന്ന പദമാണ് വാസ്തു ശാസ്ത്രം. പഞ്ചഭൂതങ്ങളുടെ അനുഗ്രഹത്താല്‍ ഉദ്ദേശിക്കുന്ന വീട് പണിയുക എന്നതാണ് ഈ ശാസ്ത്രം കൊണ്ടര്‍ത്ഥമാക്കുന്നത്. പരാമ്ബരാഗത ശൈലിയിയായാലും ആധുനിക ശൈലിയിലുള്ളതായാലും നാം എന്തു നിര്‍മിക്കുമ്ബോഴും വാസ്തുവില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കാറുണ്ട്. വാസ്തുവിന്റെ അടിസ്ഥാന നിയമങ്ങള്‍ പാലിച്ചു നിര്‍മിക്കുന്ന കെട്ടിടങ്ങളും എന്തു തന്നെയായാലും ഐശ്വര്യവും സമ്ബത്തും നിലനില്‍ക്കുമെന്നാണ് വിശ്വാസം.

ഭൂമി തിരഞ്ഞെടുക്കുന്നതു മുതല്‍ ഗൃഹത്തിന്റെ ദിശ, സ്ഥാനം എന്നിവ ഗണിച്ച്‌ ഗൃഹനിര്‍മാണത്തിന്റെ അവസാനഘട്ടം വരെ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് വാസ്തു ശാസ്ത്രം. നിങ്ങളിലാരും വാസ്തുവില്‍ വിശ്വസിക്കാത്തവരായി കാണില്ല എന്നാല്‍ വീടു പണിയുമ്ബോള്‍ മുറികളുടെ സ്ഥാനം ഗണിക്കുന്നതിന്റെ കൂട്ടത്തില്‍ എപ്പോഴെങ്കിലും കാര്‍ ഗ്യാരേജ് അല്ലെങ്കില്‍ പോര്‍ച്ച്‌ പണിയാനുള്ള സ്ഥാനം കുറിച്ചിട്ടുണ്ടോ? വീടുപോലെ തന്നെ അത്ര പ്രാധാന്യമുള്ളതാണ് അതോടുചേര്‍ന്നുള്ള കാര്‍ ഗ്യാരേജുമെന്ന് മനസിലാക്കുക. വാസ്തു പ്രകാരം കാര്‍ പോര്‍ച്ച്‌ എങ്ങനെ ആയിരിക്കണമെന്ന് നോക്കാം.

നിങ്ങളുടെ കാര്‍പോര്‍ച്ച്‌ കിഴക്കോട്ടോ അതോ വടക്കോട്ടോ; വാസ്തുപ്രകാരം എതാണുചിതം?

Advertisements

വീടിന്റെ ഐശ്വര്യം പോലെതന്നെ വാഹനങ്ങളുടെ ദീര്‍ഘക്കാല ഈടിനും കാര്യക്ഷമതയിലും വാസ്തുവിനും പങ്കുണ്ട്. തെക്കുകിഴക്ക് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ ഗ്യാരേജ് പണിയുന്നതായിരിക്കും വാസ്തുപ്രകാരം ഉത്തമം.

ചിലര്‍ ഗ്യാരേജ് പണിത് അടിക്കടി വാഹനങ്ങള്‍ പുറത്തിറക്കാതെ ഉള്ളില്‍ തന്നെ സൂക്ഷിക്കുന്നവരായിയിരിക്കും. മിക്ക ആഡംബരവാഹനങ്ങളും ഇത്തരത്തിലായിരിക്കും സൂക്ഷിക്കുക എന്നാല്‍ വടക്ക്പടിഞ്ഞാറ് ഭാഗത്ത് ഗ്യാരേജ് പണിയുകയാണെങ്കില്‍ വാഹനങ്ങള്‍ക്ക് നല്ല ഓട്ടം ലഭിക്കുമെന്നാണ് വിശ്വാസം.

തെക്ക് കിഴക്ക് ദിശയിലാണ് ഗ്യാരേജ് പണിയുന്നതെങ്കില്‍ വാഹനങ്ങള്‍ ദീര്‍ഘക്കാലം വലിയ കേടുപാടുകള്‍ ഇല്ലാതെ പരിപാലിക്കാമെന്നാണ് വാസ്തു സൂചിപ്പിക്കുന്നത്.

ഗ്യാരേജ് പണിയുമ്ബോള്‍ തെക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്തേക്ക് ചാഞ്ഞ രീതിയിലായിരിക്കണം നിലം പണിയേണ്ടത്. വീടിന്റെ ചുമരിനോടോ മതിലിനോടോ ചേര്‍ന്ന് പണിയുന്നതും അശുഭമാണ്.

ഗ്യാരേജ് ഇടുങ്ങിയതാക്കാതെ ചുറ്റും രണ്ട്- മൂന്നടി സ്ഥല വ്യാപ്തി ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഒരു തടസവും കൂടാതെ കാറിന് ചുറ്റുമൊന്ന് നടക്കാനുള്ള സ്ഥലസൈകര്യമെങ്കിലും വേണമെന്നാണ് വാസ്തു അനുശാസിക്കുന്നത്. വേണ്ടത്ര വായുപ്രവാഹമുണ്ടാകാനാണത്രെയിത്.

വാസ്തു പ്രകാരം വടക്ക്കിഴക്ക് ഭാഗത്തായി പോര്‍ച്ച്‌ പണിയുന്നതോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടുള്ളതല്ല. പോസറ്റീവ് എനര്‍ജികളുടെ പ്രവാഹം ഈ ദിശയിലായതിനാല്‍ അതിനു തടസം നേരിടുന്നതിനാല്‍ ഈ ദിശയിലുള്ള പോര്‍ച്ചും ഉത്തമമല്ല.

അതെ സമയം തെക്ക് പടിഞ്ഞാറുഭാഗത്ത് നെഗറ്റീവ് എനര്‍ജികളാണ് പ്രവഹിക്കുന്നത് എന്നതിനാല്‍ ഈ ഭാഗത്തും ഗ്യാരേജ് പണിയുന്നത് ഉത്തമമല്ല. ഗ്യാരേജില്‍ നിന്നു പുറത്തെടുക്കാനാകാതെ സ്ഥിരമായി ഉള്ളില്‍ ഇടേണ്ടതായും കൂടാതെ വാഹനങ്ങള്‍ക്ക് അടിക്കടി തകരാറുകളും സംഭവിക്കും.

തെക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗം അഭിമുഖീകരിച്ചായിരിക്കണം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്. ഈ ദിശയില്‍ കൂടുതലായി തണുത്തവായുപ്രവാഹമുള്ളതിനാല്‍ എന്‍ജിന്‍ തണുക്കാന്‍ ഇതു സഹായകമാണ്.

വടക്കുനിന്നും പടിഞ്ഞാറു നിന്നും ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ പ്രവഹിക്കുന്നതിനാല്‍ ഈ ദിശയിലുള്ള പാര്‍ക്കിംഗ് വാഹനങ്ങള്‍ക്ക് ദോഷം ചെയ്യും.

കാര്‍ പോര്‍ച്ചിന് ഗേറ്റ് പണിയുമ്ബോള്‍ തെക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്തേക്ക് അഭിമുഖമായിട്ടായിരിക്കണം. കൂടാതെ വീടിന്റെ പ്രധാന കവാടത്തേക്കാള്‍ ഉയരവും ഈ ഗേറ്റിന് പാടുള്ളതല്ല.

ഗേറ്റ് ഒരു തടസവും കൂടാതെ പൂര്‍ണമായും തുറക്കാന്‍ കഴിയുന്ന തരത്തിലും ആയിരിക്കണം. വാഹനമിറക്കുന്ന ഭാഗത്തായും തടസങ്ങളൊന്നും പാടില്ല.

കാര്‍ പോര്‍ച്ചിനകത്ത് മഞ്ഞ അല്ലെങ്കില്‍ വെള്ള നിറത്തിലുള്ള പെയിന്റടിക്കുന്നതാണ് ഉത്തമം.

ഉപയോഗ ശൂന്യമായതോ കത്തിപ്പിടിക്കാന്‍ സാധ്യതയുള്ള വസതുക്കളോ ഗ്യാരേജിനകത്ത് സൂക്ഷിക്കരുത്.

ബിസിനസുകാര്‍ക്ക് അവരുടെ വാഹനങ്ങള്‍ വടക്ക് ഭാഗം അഭിമുഖീകരിച്ച്‌ പാര്‍ക്ക് ചെയ്യുന്നതായിരിക്കും അഭികാമ്യം. അതേസമയം രാഷ്ട്രീയക്കാര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കിഴക്ക് അഭിമുഖമായി പാര്‍ക്ക് ചെയ്യുന്നതാണ് ശുഭകരമായിട്ടുള്ളത്.

കാര്‍ ഗ്യാരേജ് എപ്പോഴും വീടിനു മുന്‍വശത്തായി നിര്‍മിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കിഴക്ക് ഭാഗത്തുനിന്നു വരുന്ന സൂര്യപ്രകാശത്തിനും വായുവിനും തടസം നേരിടാതിരിക്കാനാണിത്.

ചിലര്‍ അണ്ടര്‍ ഗ്രൗണ്ടിലായിരിക്കും ഗ്യാരേജ് പണിയുക. എന്നിരുന്നാലും വടക്ക്, കിഴക്ക് അഭിമുഖമായി കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതാണ് വാസ്തുപ്രകാരം അഭികാമ്യം.

 

Leave a Reply

Your email address will not be published. Required fields are marked *