നവംബര്‍ ഒന്നിന് റ്റോയ്ലറ്റ് സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറുo; മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം > നൂറ് ശതമാനം ജനങ്ങള്‍ക്കും റ്റോയ്ലറ്റ് സൗകര്യമുള്ള സംസ്ഥാനമായി നവംബര്‍ ഒന്നിന് കേരളം മാറുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
178935 വ്യക്തിഗത കക്കൂസുകള്‍ നിര്‍മിച്ച് നല്കുവാനുണ്ടായിരുന്നതില് 60,840 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 82,444 വ്യക്തിഗത കക്കൂസുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ബാക്കിയുള്ള 35,651 എണ്ണം ഗുണഭോക്താക്കളുമായിട്ടുള്ള കരാര്‍ വെച്ച് നിര്‍മാണം തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സെപ്റ്റംബര്‍ മുപ്പതിനു മുമ്പേ എല്ലാ ജില്ലകളിലും കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ സെപ്റ്റംബര്‍ മുപ്പതിന് പരസ്യവിസര്ജനവിമുക്തമായി പ്രഖ്യാപിക്കുവാന്‍ സാധിക്കുമെന്നാണ് ജില്ലാകളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള ജില്ലകള്‍ ഒക്ടോബര്‍ പതിനഞ്ചിനകം പരസ്യവിസര്ജനവിമുക്തമായി പ്രഖ്യാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ നേടും എന്ന് കരുതിയിരുന്ന ലക്ഷ്യം ഈ കേരളപ്പിറവി ദിനത്തില്‍ തന്നെ പ്രാപ്തമാക്കാനാണ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

