KOYILANDY DIARY.COM

The Perfect News Portal

മൂന്നാർ ഗ്യാപ്‌ റോഡിൽ മണ്ണിടിച്ചിൽ; ദേശീയപാതയിൽ ഗതാഗതം നിലച്ചു

മൂന്നാർ: കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. വെള്ളിയാഴ്ച്ച രാവിലെ 7.30ഓടെയാണ് സംഭവം. റോഡിന് സമീപത്തെ മലയിടിഞ്ഞ് പാറക്കല്ലടക്കം റോഡിൽ പതിച്ചിരിക്കുകയാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്.

കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരവധി തവണ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. റോഡിന്റ വീതി കൂട്ടൽ നിർമ്മാണങ്ങൾ കഴിഞ്ഞെങ്കിലും മഴക്കാലത്ത് അപകടകരമാം വിധം മണ്ണിടിച്ചിൽ തുടരുകയാണ്. റോഡിലേക്ക് വീണ മണ്ണും പാറക്കല്ലും നീക്കിത്തുടങ്ങിയിട്ടുണ്ട്.

Share news