KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഞാറ്റുവേല ചന്ത ആരംഭിച്ചു

അരിക്കുളം ഗ്രാമ പഞ്ചായത്ത് ക്യഷിഭവന്റേയും പന്തലായനി അഗ്രോ സർവ്വീസ് സെന്റർ, ഊരള്ളൂരിന്റേയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപം ആരംഭിച്ച് ഞാറ്റുവേല ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എം. സുഗതൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി. രാധക്ക് ഫലവൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി. കെ. പി. തെങ്ങിൻ തൈ വിതരണ ഉദ്ഘാടനവും, ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി വിതരണത്തിനയി എത്തിയ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അദ്ധ്യക്ഷനായ പ്രകാശൻ മലോലും, പച്ചക്കറി വിത്ത് പാക്കറ്റുകളുടെ വിതരണ ഉദ്ഘാടനം കൃഷി ഓഫീസർ  അമൃത ബാബുവും നിർവ്വഹിച്ചു. ഞാറ്റുവേല ചന്തയിൽ നല്ല ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നു.
Share news