KOYILANDY DIARY.COM

The Perfect News Portal

മഴയുണ്ടെങ്കിൽ തലേ ദിവസം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണം: മന്ത്രി വി ശിവൻകുട്ടി

മഴയുണ്ടെങ്കിൽ തലേ ദിവസം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണം: മന്ത്രി വി ശിവൻകുട്ടി. വൈകി അവധി പ്രഖ്യാപിക്കുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം. ജില്ലാ കലക്ടർമാർ മഴയുണ്ടെങ്കിൽ തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കുന്ന നയം സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

കനത്ത മഴയുള്ളതിനാൽ എറണാകുളത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോട് കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നലെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയിൽ ഇന്ന് രാവിലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

Share news