KOYILANDY DIARY.COM

The Perfect News Portal

സീനിയർ ചേംബർ കൊയിലാണ്ടി ഡോക്ടേഴ്സ് ഡേ ആചരിച്ചു

സീനിയർ ചേംബർ ഇൻ്റർനാഷണൽ കൊയിലാണ്ടി ലീജിയൻ ഡോക്ടേഴ്സ് ഡേ ആചരിച്ചു. കൊയിലാണ്ടിയിലെ ആദ്യകാല ഡോക്ടറായ ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ: ഇ.സുകുമാരനെ ആദരിച്ചു. സീനിയർ ചേംബർ മുൻ പ്രസിഡണ്ട് ഇ.ചന്ദ്രൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
ചടങ്ങിൽ സീനിയർ ചേംബർ കൊയിലാണ്ടി ലീജിയൻ പ്രസിഡണ്ട് സി.കെ.ലാലു അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജനറൽ ജോസ് കണ്ടോത്ത്, സുകുമാർ.പി.ഇ, മനോജ്‌.സി.കെ, രവീന്ദ്രൻ കോമത്ത്, അഡ്വ: ജതിഷ്ബാബു, വനിത വിഭാഗം ചെയർപേഴ്സൺ രാഖി ലാലു എന്നിവർ സംസാരിച്ചു.
Share news