KOYILANDY DIARY.COM

The Perfect News Portal

വനിതാ ഡോക്‌ടറെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്‌തു; എറണാകുളത്ത് ഡോക്‌ടര്‍ക്ക് മര്‍ദനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്‌ടര്‍ക്ക് മര്‍ദനം. ഹൗസ് സര്‍ജൻ ഡോ. ഹരീഷ് മുഹമ്മദിനാണ് മര്‍ദനമേറ്റത്. വനിതാ ഡോക്‌ടറെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്‌തതിനാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു‌. മട്ടാഞ്ചേരി സ്വദേശികളായ റോഷന്‍, ജോസ്‌മിൽ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് പുലർച്ചെയാണ് സംഭവം.


 
രോഗിയെ കാണാനെന്നു പറഞ്ഞ് എത്തിയ ഇവര്‍ വനിതാ ഡോക്ടറെ ശല്യം ചെയ്യാന്‍ ശ്രമിച്ചു. ഇത് സഹപ്രവര്‍ത്തകനായ ഹരീഷ് ചോദ്യം ചെയ്തതോടെ ഡോക്ടറെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പ്രതികൾ ഡോക്ടറെ നിലത്തിട്ട് ചവിട്ടിയെന്നാണ് ദൃക്‌സാക്ഷികൾ പൊലിസിന് മൊഴി നൽകിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അക്രമികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Share news