KOYILANDY DIARY.COM

The Perfect News Portal

ഡോ. വി വേണുവും ഷെയ്‌ഖ് ദര്‍വേഷ് സാഹിബും ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയായി ഷെയ്‌ഖ് ദര്‍വേഷ് സാഹിബും ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവും ഇന്ന് ചുമതലയേൽക്കും. നിലവിലെ പൊലീസ് മേധാവി അനിൽ കാന്തും ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയിയും ഇന്ന് വിരമിക്കും.  ‌‌ഇരുവരുടെയും ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് വൈകിട്ട് നാലിന് തിരുവനന്തപുരം ദർബാർ ഹാ‌ളിൽ നടക്കും. യാത്രയയപ്പ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഡിജിപി അനിൽകാന്ത് വൈകിട്ട് അഞ്ചുമണിയോടെ പോലീസ് ആസ്ഥാനത്തെ ധീരസ്‌മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ച് അഭിവാദ്യം ചെയ്യും. തുടര്‍ന്ന് പോലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ധീരസ്‌മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. ശേഷം ഡിജിപിയുടെ ചേംബറിലെത്തി അനിൽകാന്തിൽ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും. തുടർന്ന്  അനിൽകാന്തിനെ പുതിയ മേധാവിയും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചേര്‍ന്ന് യാത്രയാക്കുന്നു. പൊലീസ് മേധാവി ചുമതലയേൽക്കുന്ന ചടങ്ങുകൾ  കേരള പൊലീസിന്റെ ഫെയ്‌സ്‌ബുക്ക് പേജില്‍ തത്സമയം കാണാൻ സാധിക്കും.

Share news