കെ.എസ്.എസ്.പി.യു. മൂടാടി യൂണിറ്റ് കൺവെൻഷൻ നടത്തി
കെ.എസ്.എസ്.പി.യു. മൂടാടി യൂണിറ്റ് കൺവെൻഷൻ നടത്തി. കൺവെൻഷൻ്റെ ഉദ്ഘാടനം കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് സെക്രട്ടറി ടി.സുരേന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. പ്രസിഡണ്ട് ചേനോത്ത് ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ കുടിശ്ശിക ഒറ്റത്തവണയായി ലഭ്യമാക്കണമെന്നും, പെൻഷൻ പരിഷ്ക്കരണത്തിൻ്റെ ഭാഗമായി ലഭിക്കേണ്ടുന്ന കുടിശ്ശികകളും, ക്ഷാമാശ്വാസവും ഉടൻ അനുവദിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ്റെ ഭാഗമായി മുതിർന്ന അംഗങ്ങളെ ആദരിക്കുകയും, നവാഗതരെ സ്വീകരിക്കുകയും ചെയ്തു. പി.ബാലഗോപാലൻ, എ.ഹരിദാസൻ, പി.ശശീന്ദ്രൻ, കെ.എം.രാജൻ എന്നിവർ സംസാരിച്ചു.

