ബി.ജെ.പി. ദേശീയസമ്മേളനo; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു

കൊയിലാണ്ടി: ബി.ജെ.പി. ദേശീയസമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കര്‍ഷകമോര്‍ച്ച ദേശീയസെക്രട്ടറി പി.സി മോഹനന്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ. വി. സത്യന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. പത്മനാഭന്‍, എം.സി. ശശീന്ദ്രന്‍, എ.പി. രാമചന്ദ്രന്‍, വി.കെ. ജയന്‍, വി. കേളപ്പന്‍, വായനാരി വിനോദ്, വി.കെ. ഉണ്ണികൃഷ്ണന്‍, കെ.പി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. വി.കെ. മുകുന്ദന്‍, കെ. ദിനേശന്‍, ഒ. മാധവന്‍, ശ്യാംലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
