ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കും; കെ. സുധാകരൻ

കൊച്ചി: ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കും. കെ. സുധാകരൻ. അതിനെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നും പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും സുധാകരൻ പറഞ്ഞു. പുരാവസ്തു തട്ടിപ്പിലെ വഞ്ചനാക്കേസിൽ അറസ്റ്റിലായതിനെ കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.

പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. കോടതിയിൽ വിശ്വാസമുണ്ട്. നൂറു ശതമാനം നിരപരാധിയാണ്. കേസിനെ ഫെയ്സ് ചെയ്യാൻ മടിയില്ല, ഭയവില്ല. ആശങ്കയുമില്ല’- സുധാകരൻ പറഞ്ഞു.

