KOYILANDY DIARY.COM

The Perfect News Portal

പോക്സോ കേസ് പ്രതി മോൻസൺ മാവുങ്കലിനു ജീവപര്യന്തം തടവ്

കൊച്ചി: പോക്സോ കേസ് പ്രതി മോൻസൺ മാവുങ്കലിനു ജീവപര്യന്തം തടവ്. വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ പുരാവസ്‌തു തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കലിനു ജീവപര്യന്തം തടവ്. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. കേസിൽ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്.

2019ലാണ് കേസിനാസ്പ‌ദമായ സംഭവം. തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്‌ത് കലൂരിലെ വീട്ടിൽവച്ച് വീട്ടുവേലക്കാരിയുടെ മകളായ പതിനേഴുകാരിയെ ഒന്നിൽ കൂടുതൽതവണ പീഡിപ്പിച്ചെന്നാണ് കേസ്. കൊച്ചിയിലെ മറ്റൊരു വീട്ടിൽവച്ചും പീഡിപ്പിച്ചു. പുരാവസ്‌‌തു തട്ടിപ്പുകേസിൽ 2021ൽ മോൻസൺ അറസ്‌റ്റിലായശേഷമാണ് പെൺകുട്ടിയുടെ അമ്മ സിറ്റി പൊലീസ്‌ കമീഷണർക്ക്‌ പരാതി നൽകിയത്‌. മോൻസണെ ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിന്‌ മൊഴി നൽകിയിരുന്നു.

Share news