KOYILANDY DIARY.COM

The Perfect News Portal

ഫയർ സ്റ്റേഷൻ: സ്‌പോർട്‌സ് കൗൺസിലിന് കോടതിയുടെ പ്രഹരം

കൊയിലാണ്ടി : കൊയിലാണ്ടിക്കനുവദിച്ച ഫയർ സ്റ്റേഷന് സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ താൽക്കാലിക സൗകര്യമൊരുക്കുന്നതിന് വേണ്ടി നഗരസഭയും എം. എൽ. എയും നടത്തിയ പ്രവർത്തനം തടസ്സപ്പെടുത്താൻ സ്‌പോർസ് കൗൺസിലിലെ ചിലർ നടത്തിയ ഇടപെടൽ പൊളിഞ്ഞു. ഫയർ സ്റ്റേഷന് വേണ്ടിയുള്ള താൽക്കാലിക ഷെഡ്ഡിന്റെ വർക്കു പുരോഗമിച്ചുകൊണ്ടിരിക്കവെ കഴിഞ്ഞ മാസമാണ് സ്‌പോർട്‌സ് കൗൺസിൽ അധികൃതർ കൊയിലാണ്ടി മുൻസീഫ് കോടതിയിൽ അന്യായം ഫയൽ ചെയ്തത്. ഇന്നലെ കേസ് വീണ്ടും പരിഗണിക്കവെ. ഫയർ േേസ്റ്റഷന് വേണ്ടി സ്ഥിരമായ കെട്ടിടമല്ല സ്റ്റേഡിത്തിൽ നിർമ്മിക്കുന്നത് എന്ന വാദം കേട്ട മുൻസീഫ് ബാലകൃഷ്ണൻ സ്‌പോർട്‌സ് കൗൺസിലിന്റെ വാദം തള്ളുകയായിരുന്നു. സ്ഥിരം തീപ്പിടുത്തമുണ്ടാവുന്ന കൊയിലാണ്ടിയിൽ താൽക്കാലിക സംവിധാനം ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും, മണമലിൽ ഹോമിയോ ആശുപത്രി സ്ഥലത്ത് ഫയര്‍‌സ്റ്റേഷന് സ്ഥിരം സംവിധാനം ഒരുക്കുന്ന പ്രവർത്തനം പുരോഗമിക്കുയാണെന്നും അന്യായത്തിൽ ബോധിപ്പിക്കുകയുണ്ടായി. കോടതിയിൽനിന്ന് ഇത്തരമൊരു ഉത്തരവ് ഉണ്ടായ സാഹചര്യത്തിൽ ഒരാഴ്ചയായി മുടങ്ങിയ വർക്കുകൾ ഇന്നുതന്നെ ആരംഭിക്കും. ആഗസ്റ്റ് 20 നായിരുന്നു ഫയർ സ്റ്റേഷന് വേണ്ടിയുള്ള താൽക്കാലിക കെട്ടടത്തിന്റെ ഉദ്ഘാടനം എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചത്.
നഗരസഭയ്ക്ക് വേണ്ടി അഡ്വ: ആർ. യു. വിജയകൃഷ്ൺ ഹാജരായി

Share news