KOYILANDY DIARY.COM

The Perfect News Portal

ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍

കൊയിലാണ്ടി:  കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്ക് കാരണം സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് താലൂക്ക് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ  മുന്നറിയിപ്പ്. കൊയിലാണ്ടി, വടകര, മുചുകുന്ന്, മേപ്പയ്യൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളാണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഒരുങ്ങുന്നത്. കൊയിലാണ്ടി മുതല്‍ കൊല്ലം പിഷാരികാവ് വരെയുള്ള രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം പല ബസ്സുകള്‍ക്കും സമയക്രമം പാലിക്കാന്‍ കഴിയുന്നില്ല. ഇതുകാരണം സര്‍വീസുകള്‍ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.  മുചുകുന്ന്, മേപ്പയ്യൂര്‍, മൂടാടി, പള്ളിക്കര, പുറക്കാട്, കോടിക്കല്‍ ബീച്ച് എന്നീപ്രദേശങ്ങളിലെ ജനങ്ങളും ഇതുമൂലം ദുരിതമനുഭവിക്കുന്നു.

കൊയിലാണ്ടി താലൂക്കാശുപത്രി മുതല്‍ സിവില്‍സ്റ്റേഷന്‍വരെയുള്ള അനധികൃത പാര്‍ക്കിങ് ഒഴിവാക്കിയാല്‍ ഒരു പരിധിവരെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി ഭാരവാഹികളായ പി. സുനില്‍കുമാര്‍, കെ.കെ. മനോജ്, വി.പി. രാജന്‍, അരമന രഘുനാഥ്, ടി.കെ.ദാസന്‍, എ.വി. സത്യന്‍ എന്നിവര്‍ പറഞ്ഞു.

Share news