KOYILANDY DIARY.COM

The Perfect News Portal

തൊട്ടിൽപ്പാലത്തെ വയോധികയുടെ മരണം കൊലപാതകം. പേരമകൾക്കെതിരെ കേസെടുത്തു

തൊട്ടിൽപ്പാലത്തെ വയോധികയുടെ മരണം കൊലപാതകം. പേരമകൾക്കെതിരെ കേസെടുത്തു. കേണ്ടാത്തറേമ്മൽ കദീശ (70 )യുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ പേരമകളെ പ്രതിയാക്കി പോലീസ് കൊലപാതകക്കേസ് രജിസ്റ്റർചെയ്തു. നേരത്തേ അസ്വാഭാവികമരണത്തിനായിരുന്നു കേസെടുത്തത്.

കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പേരമകൾ അർഷിനയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച അർധരാത്രി കഴിഞ്ഞാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കദീശ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം മാനസികവിഭ്രാന്തി പ്രകടിപ്പിച്ച പേരമകളെ നാട്ടുകാർ രാത്രിതന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മൂന്നാമത്തെ പ്രസവം കഴിഞ്ഞ് കിടക്കുന്ന അർഷിന, കൊല്ലപ്പെട്ട വലിയുമ്മയ്ക്കും ഉമ്മയ്ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ അറസ്റ്റിനുശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് കേസന്വേഷിക്കുന്ന തൊട്ടിൽപ്പാലം പോലീസ് അറിയിച്ചു.

Advertisements
Share news