KOYILANDY DIARY.COM

The Perfect News Portal

കൊല്ലത്ത് റോഡ് റോളര്‍ നിയന്ത്രണം വിട്ടു; 14 വയസുകാരന് ഗുരുതര പരുക്ക്

കൊല്ലത്ത് റോഡ് റോളര്‍ നിയന്ത്രണം വിട്ടു. 14 വയസുകാരന് ഗുരുതര പരുക്ക്. മൈലാപ്പൂര്‍ സ്വദേശി ജയദേവ് (14) നാണ് പരുക്കേറ്റത്. റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരുക്കേറ്റു. ജയദേവിന്റെ കാലില്‍ റോഡ് റോളര്‍ കയറുകയായിരുന്നു. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തി ജെസിബിയുടെ സഹായത്തോടെ റോഡ് റോളര്‍ ഉയര്‍ത്തിയാണ് ജയദേവിനെ രക്ഷിച്ചത്. പ്രദേശവാസിയായ രാധാലയം വീട്ടില്‍ രാഘവന്‍ പിള്ളയുടെ വീടിന്റെ മതിലും ഗേറ്റും ഇലക്ട്രിക് പോസ്റ്റും റോഡ് റോളര്‍ ഇടിച്ച് തകര്‍ത്തു.

Share news