KOYILANDY DIARY.COM

The Perfect News Portal

പയ്യോളിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്ന് ടിപ്പർ ലോറി മറിഞ്ഞു

പയ്യോളിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്ന് ടിപ്പർ ലോറി മറിഞ്ഞു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി സർവീസ് റോഡിന് സമീപം പണിത ഓവുചാലിൻ്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് മണൽ കയറ്റിയ ടിപ്പർ ലോറി മറിഞ്ഞു. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി പിറകിൽ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കവേ ഓവുചാലിൻ്റെ സ്ലാബിന് മുകളിലേക്ക് കയറുകയും, സ്ലാബ് തകർന്ന് ടയറുകൾ ഉയർന്ന് പാതി ചരിഞ്ഞ നിലയിൽ മറിയുകയുമായിരുന്നു. ലോറിക്കകത്തുണ്ടായിരുന്ന ഡ്രൈവറടക്കം മൂന്നു പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദേശീയപാത വികസനത്തിൻ്റെ നിർമാണ കരാറുകാരായ വാഗഡ് കമ്പനിയുടെ രണ്ടു ക്രെയിനുകൾ ഉപയോഗിച്ചാണ് ലോറിയെ നിവർത്തിയത്.
Share news