KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് പടക്ക നിർമാണശാലയിൽ വീണ്ടും പൊട്ടിത്തെറി. മൂന്നു പേർക്ക് പരിക്ക്

പാലക്കാട് പടക്ക നിർമാണശാലയിൽ വീണ്ടും പൊട്ടിത്തെറി. മൂന്നു പേർക്ക് പരിക്ക്. കൊഴിഞ്ഞാമ്പാറയിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.

പരിക്കേറ്റവരിൽ 16 കാരനും ഉൾപ്പെടും. കഴിഞ്ഞ ദിവസം കേരളശ്ശേരിയിലെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു. വീടിനോട് ചേർന്ന് പടക്ക നിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ചായ്പ്പിലായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. യക്കിക്കാവിൽ അബ്​ദുൽ റസാഖിന്‍റെ വീട്ടിലാണ് സംഭവം നടന്നത്. എന്നാൽ, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വീടി​ന്‍റെ ഒരു ഭാ​ഗം തകർന്നു. സ്ഫോടന ശേഷം റസാഖിനെ കാണാനില്ല.

Share news