KOYILANDY DIARY.COM

The Perfect News Portal

സിംഗപ്പൂരിലുള്ള 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു

ഡല്‍ഹി> . ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. നിര്‍മാണ മേഖലയില്‍ ജോലിചെയ്യുന്നവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

13 പേര്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് വിദേശകാര്യ വക്താവ് സ്വരൂപ് സിംഗ് വ്യക്തമാക്കി. സിംഗപ്പൂരിലെ നിര്‍മാണ മേഖലയിലാണ് സിക വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത്. ഇവിടെ 36 ഓളം പേര്‍ക്ക് വൈറസ് പിടിപെട്ടതായാണ് വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് സിംഗപ്പൂര്‍ അധികൃതര്‍ ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും ഇക്കാര്യം സ്ഥിരികരിച്ചു.

ഇതുവരെ 56 നിര്‍മാണ തൊഴിലാളികളിലാണ് സിക വൈറസ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 36 ഓളം പേര്‍ വിദേശ തൊഴിലാളികളാണ്. ഇവരുടെ തൊഴില്‍ സ്ഥലത്ത് 450 ഓളം തൊഴിലാളികളാണ് ജോലിനോക്കുന്നത്

Advertisements

 

Share news