KOYILANDY DIARY.COM

The Perfect News Portal

യാത്രയയപ്പ് സംഘടിപ്പിച്ചു

യാത്രയയപ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലെ അനശ്വര അങ്കൻവാടി ടീച്ചർ വിശാലാക്ഷിക്ക് യാത്രയയപ്പ് നൽകി. അങ്കൻവാടിക്ക് സമീപമുള്ള കോമൺ ഫെസിലിറ്റേഷൻ സെൻ്ററിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ. ഇന്ദിര ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോവിഡ് കാലത്ത് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച 19-ാം വാർഡിലെ അങ്കൻവാടി ടീച്ചർ കമലാക്ഷിയെയും അനശ്വരയിലെ വിശാലാക്ഷി ടീച്ചറെയും ചെയർപേഴ്സൺ മൊമൻ്റോ നൽകി ആദരിച്ചു.
ഗർഭാവസ്ഥയിൽ തുടങ്ങി വയോജനങ്ങൾ വരെയുളള കാലഘട്ടങ്ങളിൽ അവർക്ക് വേണ്ടുന്ന മുഴുവൻ ആരോഗ്യ – സാമൂഹിക സഹായങ്ങൾ ചെയ്തു വരുന്ന അങ്കൻവാടികളെ മികവിൻ്റെ കേന്ദ്രങ്ങളായി ഉയർത്തണമെന്നും, കുഞ്ഞുങ്ങൾക്കും, ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരങ്ങൾ നല്കുന്നതിൽ ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച നഗരസഭയാണ് കൊയിലാണ്ടിയെന്നും, കൂടുതൽ അങ്കൻവാടികളെ ക്രാഡിൽ പദവിയിലേക്ക് പ്രാപ്തമാക്കാൻ കഴിയുന്ന രീതിയിൽ പ്രവർത്തനം വിപുലീകരിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരായ അനുരാധ, ഗീത, അങ്കൻവാടി മോണിറ്ററിംഗ് കമ്മിറ്റി അംഗം ഷംസുദ്ദീൻ, കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുധിന, ADS സെക്രട്ടറി രൂപ, വൈസ് ചെയർ പേഴ്സൺ ഗീത.എം.എസ്, ആശാവർക്കറും മുൻ കൗൺസിലറുമായ കെ.എം.ജയ തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ എൻ. എസ്. വിഷ്ണു സ്വാഗതവും സംഘാടക സമിതി കൺവീനർ കെ.രമേശൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Share news