KOYILANDY DIARY.COM

The Perfect News Portal

ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റ് ആക്രമണം, 10 സുരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

റാഞ്ചി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ബുധനാഴ്ച ഉച്ചയോടെ തെക്കന്‍ ഛത്തീസ്ഗ‌ഡിലെ ബസ്തര്‍ മേഖലയിലെ അരണ്‍പുരിലാണ് സംഭവമുണ്ടായത്. ജില്ലാ റിസര്‍വ് ഗാര്‍ഡില്‍ നിന്നുള്ള 10 പേരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.


മാവോയിസ്റ്റ് വിരുദ്ധസേന സഞ്ചരിച്ച വാഹനത്തിന് നേരെ കുഴിബോംബ് ആക്രമണമാണ് ഉണ്ടായത്. അരണ്‍പുരില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്താന്‍ പോയിരുന്ന സംഘം തിരികെ മടങ്ങുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. മാവോയിസ്റ്റുകള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍ പറഞ്ഞു.

 

Share news