KOYILANDY DIARY.COM

The Perfect News Portal

മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം, സുഹൃത്തുക്കൾ അറസ്റ്റിൽ

മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം, സുഹൃത്തുക്കൾ അറസ്റ്റിൽ. ഒറ്റപ്പാലം: പത്തിരിപ്പാല പേരൂരിൽ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു കുളത്തിൽ മീൻപിടിക്കുന്നതിനിടെ പെരുംമ്പറമ്പ് സ്വദേശി അജിത്ത് കുമാർ ഷോക്കേറ്റു മരിച്ചത്.

ബോധരഹിതനായി വീണ അജിത് കുമാറിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളത്തിനു സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ നിന്നും കുളത്തിലേക്കു വൈദ്യുതിയെത്തിച്ച് മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടം. അജിത് കുമാറിനെ കൂടാതെ സംഘത്തിലുണ്ടായിരുന്ന പത്തിരിപ്പാല പാറപ്പള്ളം സ്വദേശി മധു, പേരൂർ സ്വദേശി ശരത് എന്നിവരാണു ഒറ്റപ്പാലം പൊലീസിൻ്റെ പിടിയിലായത്.

മധുവും ശരത്തും രാത്രിയിലുണ്ടായ മുഴുവൻ കാര്യങ്ങളും പൊലീസിനോട് പറഞ്ഞു. ഇവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്കും വൈദ്യുതി മോഷണത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. അജിത് കുമാറിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
Share news