ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> കെ. ദാസൻ എം. എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ നിരവധികേന്ദ്രങ്ങളിൽ രണ്ടരകോടിയിലേറെ ചിലവഴിച്ച് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് വിളക്കുകളുടെ രണ്ടാം ഘട്ട പ്രവ്രർത്തനങ്ങളുടെ ഭാഗമായി കൊല്ലം നെല്യാടിറോഡിൽ ഇല്ലത്ത്താഴ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജുമാസ്‌ററർ, എൻ.കെ ഭാസ്‌ക്കരൻ, കെ.ബാലൻ നായർ, കെ.രവി, പി.കെ വിശ്വനാഥൻ, പി.പി രാമചന്ദ്രൻ, ടി. ധർമ്മൻ എന്നിവർ സംബന്ധിച്ചു.
