KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ പുള്ളിമാൻ റെയിൽവെ ട്രാക്കിൽ ചത്ത നിലയിൽ

കൊയിലാണ്ടിയിൽ പുള്ളിമാനെ റെയിൽവെ ട്രാക്കിൽ ചത്ത നിലയിൽ കണ്ടെത്തി. മേലൂർ ആന്തട്ട ക്ഷേത്രത്തിന് സമീപമാണ് പുള്ളിമാനിനെ റെയിൽവെ ട്രാക്കിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്  പെരുവണ്ണാമുഴിയിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തുമെന്നാണ് അറിയുന്നത്.
ഇവിടെ മുമ്പ് ഇത്തരത്തിൽ മാനിനെ കണ്ടാതായി ആർക്കും ഒരറിവുമില്ല. മാനിനെ കാണാൻ നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്. കൊയിലാണ്ടി പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽ ഉൾക്കാടുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലോ, ട്രെയിനിലോ കയറിപ്പറ്റിയതാകാനാണ് സാധ്യതയെന്നാണ് മനസിലാക്കുന്നത്.
Share news