KOYILANDY DIARY.COM

The Perfect News Portal

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി  ലാപ്ടോപ്പ്, പ്രചരിക്കുന്നത് വ്യാജവാർത്ത – പൊതുവിദ്യാഭ്യാസവകുപ്പ്

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി  ലാപ്ടോപ്പ്, പ്രചരിക്കുന്നത് വ്യാജവാർത്ത – പൊതുവിദ്യാഭ്യാസവകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ചിഹ്നങ്ങൾ ഉൾപ്പെടുത്തിയാണ് വാർത്ത പ്രചരിക്കുന്നത്. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് വാർത്ത പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കണമെന്നും, പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ പൊലീസിൽ പരാതി നൽകുമെന്നും മന്ത്രി വി.ശിവന്‍കുട്ടി ഫേസ്ബുക്കിലുടെ അറിയിച്ചു.

Share news