KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു

താമരശ്ശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി അപ്പൂസ് എന്ന മൃദുലിനാണ് വെട്ടേറ്റത്. പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടയായിലാണ് ആക്രമണം ഉണ്ടായത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരപ്പൻ പൊയിൽ സ്വദേശി വാടിക്കൽ ബിജുവാണ് അക്രമം നടത്തിയതെന്നാണ് വിവരം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.

Share news