KOYILANDY DIARY.COM

The Perfect News Portal

ബിരുദഫലം ഉടൻ പ്രഖ്യാപിക്കുക, കേരള വിദ്യാർത്ഥി ജനത

ബിരുദഫലം ഉടൻ പ്രഖ്യാപിക്കുക, കേരള വിദ്യാർത്ഥി ജനത. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദഫലം ഉടൻ പ്രഖ്യാപിക്കണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ രണ്ടും മൂന്നും സെമസ്റ്റർ ബിരുദഫലം വൈകുന്നത് ഇൻസ്പയർ ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്നതിന് കാരണമായേക്കുമെന്നും
വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കരുതെന്നും കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എസ്. വി. ഹരിദേവ്, ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ, ലിജിൻ രാജ്. കെ പി, അഭിത്യ. കെ, വിഷ്ണു പ്രസാദ്. ഡി, അഭിജിത്ത്. പി. മമ്പള്ളി, വിഷ്ണു. എസ് തുടങ്ങിയവർ ആവശ്യപ്പെട്ടു.
Share news