KOYILANDY DIARY.COM

The Perfect News Portal

സി.കെ.നാണു ജനതാദൾ (എസ്) ദേശീയ വൈസ് പ്രസിഡണ്ട്

സി.കെ.നാണു ജനതാദൾ (എസ്) ദേശീയ വൈസ് പ്രസിഡണ്ട്. മുൻ മന്ത്രിയും ജനതാദൾ (എസ്) സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി.കെ. നാണു ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനത്തിൽ എത്തുന്നത്. കെ.എസ്.യു പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം 1967 ൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായും പിന്നീട് സംസ്ഥാന തലത്തിലും ഭാരവാഹിത്തത്തിലെത്തി.
1969 ലെ കോൺഗ്രസ് പിളർപ്പിൽ അദ്ദേഹം സംഘടനാ പക്ഷത്ത് ഉറച്ചു നിന്നു. പിന്നീട് സംഘടനയുടെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായി. 1977 ൽ ജനത പാർട്ടി രൂപം കൊണ്ടപ്പോൾ അതിൻ്റെ സംസ്ഥാന ഭാരവാഹികളിൽ ഒരാളായി. ദീർഘകാലം ജനത പാർട്ടിയുടെയും പിന്നിട് ജനതാദളിൻ്റെയും സംസ്ഥാന ഭാരവാഹിയായും ദേശീയ നിർവ്വാഹക സമിതി അംഗമായും പ്രവർത്തിച്ചു. നാലു തവണ വടകരയിൽ നിന്നും നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാന മന്ത്രി എച്ച്. ഡി.ദേവഗൗഡയാണ് ജനതാദൾ (എസ്) ദേശീയ പ്രസിഡണ്ട്.
Share news