കനാൽ തുറന്ന് വിട്ട് ജനങ്ങൾക്ക് ജലമെത്തിക്കുക – കേരള കർഷക സംഘം
കനാൽ തുറന്ന് വിട്ട് ജനങ്ങൾക്ക് ജലമെത്തിക്കുക – കേരള കർഷക സംഘം കുറ്റ്യാടി ഇറിഗേഷൻ കനാൽ തുറന്ന് വിട്ട് രൂക്ഷമായ ജലദൗർലഭ്യം നിലനിൽക്കുന്ന കൊയിലാണ്ടി മുനിസ്സിപ്പാലിറ്റി, ചേമഞ്ചേരി, ചെങ്ങോട്ട് കാവ് അരിക്കുളം, കീഴരിയൂർ തുടങ്ങിയ തദ്ദേശ ഭരണ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിയന്തിരമായി കനാൽ ജലമെത്തിക്കണമെന്ന് കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഇറിഗേഷൻ പേരാമ്പ്ര അധികാരികളോട് ആവശ്യപ്പെട്ടു.

കർഷക സംഘം പ്രതിനിധിസംഘം പേരാമ്പ്രയിലെ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻഞ്ചിനിയറുടെ കാര്യാലയത്തിൽ നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥരോട് സംസാരിച്ചത് ഇന്ന് കൊയിലാണ്ടി ഭാഗത്തും നാളെ ചെങ്ങോട്ട്കാവ് ചേമഞ്ചേരി ഭാഗങ്ങളിലേക്കും കനാൽ തുറക്കുമെന്നും ജലമെത്തിക്കുമെന്നും എക്സിക്യൂട്ടീവ് എൻഞ്ചിനിയർ ഉറപ്പു നൽകി.


കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ കെ.ഷിജുമാസ്ററർ ജില്ലാ കമ്മിറ്റി അംഗം ടി.വി ഗിരിജ ഏരിയാ കമ്മിറ്റി ട്രഷററും അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ടുമായ എ എം സുഗതൻ മാസ്റ്റർ ഏരിയ സഹഭാരവാഹിയും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സതി കിഴക്കെ യിൽ ഏരിയാ നേതാക്കളായ പി.സി സതീഷ്ചന്ദ്രൻ , പി.കെ ഭരതൻ എന്നിവരാണ് ഓഫീസിലെത്തിയത്.

