KOYILANDY DIARY.COM

The Perfect News Portal

അയനിക്കാട് യുവാവിനെ തെരുവുനായ ആക്രമിച്ചു

പയ്യോളി: അയനിക്കാട് യുവാവിനെ തെരുവുനായ ആക്രമിച്ചു. എരഞ്ഞി വളപ്പിൽ സജി (34) നാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ ബീച്ചിൽ വെച്ചാണ് കടിയേറ്റത്. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നുണ്ട്. പരിക്കേറ്റ സജിയെ പെരുമാൾപുരം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപ്രതിയിലും പ്രവേശിപ്പിച്ചു.

ആഴ്ചകൾക്ക് മുമ്പും അയനിക്കാടുണ്ടായ തെരുവുനായയുടെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർക്ക് കടിയേറ്റിരുന്നു. തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ ബോധവൽക്കരണവും പത്തോളം നായകൾക്ക് വാക്സിനും നൽകിയിരുന്നു. പ്രദേശത്ത് തെരുവ് നായകൾ പെരുകുന്നത് വഴി നാട്ടുകാർ ദുരിതത്തിലാകുന്ന സ്ഥിതിയാണ്. കോഴി, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളെയും നായകൾ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും കൊന്ന് ഭക്ഷിക്കുന്നതും പതിവാണ്.
Share news