എലത്തൂര്‍ തീവയ്പ്പ് കേസ്: ഷാറൂഖ് റിമാണ്ടില്‍; പ്രതി ആശുപത്രിയില്‍ തുടരും
കോഴിക്കോട്: എലത്തൂര്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫി റിമാന്റില്‍. പ്രതി ആശുപത്രിയില്‍ തന്നെതുടരും. ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഇന്നലെയാണ് ഷാരൂഖിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊള്ളലേറ്റ പരിക്കും, മഞ്ഞപ്പിത്തവും മറ്റുപല ആരോഗ്യ പ്രശ്നങ്ങളും ഉള്ളതിനാലാണ് ആശുപത്രിയിൽ തന്നെ റിമാൻ്റിൽ തുടരുന്നത്.
