സുരേഷ്ബാബുമാസ്റ്ററുടെ ഓർമ്മ പുതുക്കി

കൊയിലാണ്ടി : മുൻ കോൺഗ്രസ്സ് നേതാവായിരുന്ന കൊടക്കാട് സുരേഷ് ബാബുവിന്റെ ചരമവാർഷികം ആചരിച്ചു. കൊയിലാണ്ടി സി. എച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ. പി. സി. സി. ജനറൽ സിക്രട്ടറി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഡി. സി. സി. വൈസ് പ്രസിഡണ്ട് യു. രാജീവൻ അദ്ധ്യക്ഷതവഹിച്ചു. കെ. പി. സി. സി. എക്സി. അംഗം വി. ടി. സുരേന്ദ്രൻ, സി. വി. ബാലകൃഷ്ണൻ, വി. വി. സുധാകരൻ, രാജേഷ് കീഴരിയൂർ തുടങ്ങിയവർ സംസാരിച്ചു.
