KOYILANDY DIARY

The Perfect News Portal

വയറ്റിലെ അയഞ്ഞ ചര്‍മത്തിന് ദൃഢത നല്‍കാം

വയറ്റിലെ ചര്‍മം അയഞ്ഞു തൂങ്ങുന്നത് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. പ്രത്യേകിച്ചു സ്ത്രീകളെ. പ്രസവം പോലുള്ള കാര്യങ്ങളും പ്രായമാകുന്നതും വരണ്ട ചര്‍മമവും പെട്ടെന്നു തടി കുറയുന്നതുമെല്ലാം വയറ്റിലെ ചര്‍മം അയഞ്ഞു തൂങ്ങാനുള്ള ചില കാരണങ്ങളാണ്. വയറ്റിലെ ചര്‍മം അയഞ്ഞു തൂങ്ങുന്നതിന് വീട്ടുവൈദ്യങ്ങളും ലേപനങ്ങളുമെല്ലാം ഏറെയുണ്ട്. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

വയറ്റിലെ അയഞ്ഞ ചര്‍മത്തിന് ദൃഢത നല്‍കാം

500 ഗ്രം ഇഞ്ചി ചെറുതായി ചതച്ച് 500 ഗ്രാം ഉപ്പു ചേര്‍ത്തു ചൂടാക്കുക. ഇത് കിഴികെട്ടി വയറ്റില്‍ മസാജ് ചെയ്യാം. വയറ്റിലെ ചര്‍മത്തിന് മുറുക്കം നല്‍കാന്‍ ഇതു സഹായിക്കും.

Advertisements

ഒരു കിലോ ഇഞ്ചി തൊലിയോടെ അരച്ചെടുക്കുക. ഇത് ഒരു ലിറ്റര്‍ വൈനില്‍ കലക്കി സൂക്ഷിച്ചു വയ്ക്കാം. ഈ മിശ്രിതം വയറ്റില്‍ പുരട്ടുന്നത് നല്ലതാണ്.

 

ഉപ്പ് വയറ്റിലെ ചര്‍മം അയഞ്ഞുതൂങ്ങുന്നതൊഴിവാക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്. 500 ഗ്രാം ഉപ്പു ചൂടാക്കുക. ഇത് ചൂടോടെ തന്നെ കിഴി കെട്ടി വയറ്റിലെ അയഞ്ഞുതൂങ്ങിയ ഭാഗത്തു വച്ചമര്‍ത്താം. ഇത് അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.

രണ്ടോ മൂന്നോ ചെറുനാരങ്ങയെടുത്ത് കട്ടി കുറഞ്ഞ കഷ്ണങ്ങളായി വട്ടത്തില്‍ മുറിയ്ക്കുക. ഈ കഷ്ണങ്ങള്‍ വയറ്റില്‍ അയഞ്ഞുതൂങ്ങിയ ചര്‍മമുള്ളിടത്ത് അരമണിക്കൂര്‍ വയ്ക്കുക.

ചെറുനാരങ്ങയുടെ നീരു പിഴിഞ്ഞ് വയറ്റില്‍ പുരട്ടുന്നതും വയറ്റിലെ ചര്‍മത്തിന് ദൃഢത നല്‍കാന്‍ നല്ലതാണ്.

വെളിച്ചെണ്ണയിലെ കൊളാജന്‍ ചര്‍മത്തിന് മുറക്കം നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി വയറ്റില്‍ പുരട്ടി മസാജ് ചെയ്യാം.

കററാര്‍വാഴയുടെ ജെല്‍ വയറ്റില്‍ പുരട്ടുന്നതു വയറ്റിലെ അയഞ്ഞ ചര്‍മത്തിന് മുറക്കം നല്‍കാന്‍ നല്ലതാണ്.

മുട്ടവെള്ളയും ചെറുനാരങ്ങാനീരും കലര്‍ത്തി വയറ്റില്‍ പുരട്ടുന്നത് വയറ്റിലെ ചര്‍മത്തിന് ദൃഢത നല്‍കും.

വെള്ളത്തില്‍ 2 ടേബിള്‍ സ്പൂണ്‍ ഉപ്പിട്ടു കുളിയ്ക്കുന്നതും വയറ്റില്‍ അല്‍പനേരം തുണി മുക്കിപ്പിടിയ്ക്കുന്നതുമെല്ലാം വയറ്റിലെ ചര്‍മം മുറുകാന്‍ സഹായിക്കും.