കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തെരുവു നായകള്‍ പെരുകുന്നു
കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും റെയില്‍വേസ്റ്റേഷന്‍ പരിസരത്തും തെരുവു നായകള്‍ പെരുകുന്നു. നായശല്യം കാരണം രാത്രികാലങ്ങളിലും പുലര്‍ച്ചെയും യാത്രക്കാര്‍ ടൗണില്‍ എത്തുന്നത് ഭീതിയോടെയാണ്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കുറ്റിക്കാടുകളാണ് പട്ടികളുടെ കേന്ദ്രം. റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോമും പട്ടികള്‍ ൈകയടക്കുന്നു. പുലര്‍കാലത്ത് കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തും പട്ടികള്‍ വാഹനങ്ങളുടെ പിന്നാലെയോടുന്നതു പതിവാണ്. നിര്‍ത്തിയിടുന്ന ബസ്സുകളുടെ അടിയിലാണ് പട്ടികള്‍ വിശ്രമിക്കുക. റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ ഇടവഴികളിലും പട്ടിശല്യമുണ്ട്.
