KOYILANDY DIARY.COM

The Perfect News Portal

ഇന്ധനവില വര്‍ധന ഏപ്രില്‍ 1 മുതല്‍. പെട്രോളിനും ഡീസലിനും 2 രൂപ കൂടും

ഇന്ധനവില വര്‍ധന ഏപ്രില്‍ 1 മുതല്‍. പെട്രോളിനും ഡീസലിനും 2 രൂപ കൂടും. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ചാണ് വില വര്‍ധനവ്. സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്.

ഒരു ലിറ്റര്‍ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് ബുധനാഴ്ചത്തെ വില. ഇത് 107.5 രൂപയും 96.53 രൂപയുമാകും. വിവിധ നികുതികള്‍ കാരണമാണ് അടിസ്ഥാന വില ലിറ്ററിന് 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയര്‍ന്ന വിലയിലേക്കെത്തിയത്.

Share news