KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥിനിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചോടിയ തമിഴ്നാട് സ്വദേശി പിടിയിൽ

വിദ്യാർത്ഥിനിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചോടിയ തമിഴ്നാട് സ്വദേശി പിടിയിൽ. തിരൂർ റെയിൽവേ സ്‌റ്റേഷനിൽ തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ്സ് എത്തിയ നേരത്താണ് സംഭവം. തമിഴ്നാട് സ്വദേശിയായ തമിഴരശൻ (23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ഉടനെ രക്ഷപ്പെടാനായി ഇയാൾ പൊലീസിന് കൈക്കൂലി ഓഫര്‍ ചെയ്തിരുന്നു.

പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തു നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയുടെ കഴുത്തിൽ നിന്നും തമിഴരശന്‍ സ്വർണമാല പൊട്ടിച്ചോടുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ പൊലീസും യാത്രക്കാരും ചേര്‍ന്ന് ഇയാളെ ഓടിച്ച് പിടികൂടി. യാത്രക്കാരുടെയും റെയിൽവേ ജീവനക്കാരുടെയും സഹായത്തോടെ ആർ.പി.എഫ് ഇൻസ്‌പെക്ടർ സുനിൽ കുമാർ, എ.എസ്.ഐ പ്രമോദ്, കോൺസ്റ്റബിൾമാരായ വി.എൻ. രവീന്ദ്രൻ, ഇ.സതീഷ് എന്നിവർ ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്.

Share news